Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CM Vijay London Visit

വി​ജ​യ്‌​യു​ടെ ല​ണ്ട​ൻ യാ​ത്ര​യെ പ​രി​ഹ​സി​ച്ച് കെ. ​അ​ണ്ണാ​മ​ലൈ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യി​യു​ടെ സ​മീ​പ​കാ​ല ബ്രി​ട്ട​ൺ സ​ന്ദ​ർ​ശ​ന​ത്തെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് 'വീ ​ദ ലീ​ഡേ​ഴ്സ്' പ്ര​സ്ഥാ​ന​ത്തി​ന്‍റെ ത​ല​വ​നും മു​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ കെ. ​അ​ണ്ണാ​മ​ലൈ. വെ​റും ഒ​രു ശ​ത​മാ​നം മാ​ത്രം വ​ള​ർ​ച്ച​യു​ള്ള, ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു രാ​ജ്യ​ത്തേ​ക്ക് നി​ക്ഷേ​പം തേ​ടി​പ്പോ​യ​ത് എ​ന്തി​നാ​ണെ​ന്ന് അ​ണ്ണാ​മ​ലൈ ചോ​ദി​ച്ചു.

ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളാ​യ മ​ഹീ​ന്ദ്ര​യും ടാ​റ്റ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ബ്രി​ട്ട​നി​ലേ​ക്ക് നി​ക്ഷേ​പം ഇ​റ​ക്കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും, യു​കെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യേ​ക്കാ​ൾ ($3.4 ട്രി​ല്യ​ൺ) വ​ലു​താ​ണ് നി​ല​വി​ലെ ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ന്നും ($4.1 ട്രി​ല്യ​ൺ) അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​മി​റേ​റ്റ്‌​സ് വി​മാ​ന​ത്തി​ൽ ല​ണ്ട​നി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം ഇ​ന്‍റി​ഗോ വി​മാ​ന​ത്തി​ൽ കോ​യ​മ്പ​ത്തൂ​രി​ലേ​ക്കോ മ​ധു​ര​യി​ലേ​ക്കോ യാ​ത്ര ചെ​യ്ത് ത​മി​ഴ്‌​നാ​ട്ടി​ലെ ത​ദ്ദേ​ശീ​യ വ്യ​വ​സാ​യി​ക​ളെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്യേ​ണ്ട​തെ​ന്ന് അ​ണ്ണാ​മ​ലൈ പ​രി​ഹ​സി​ച്ചു. മും​ബൈ, ഡ​ൽ​ഹി, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ സം​സ്ഥാ​ന​ത്തേ​ക്ക് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up